കണ്ണൂര്‍: കോര്പറേഷന് പരിധിയില്‍ ചട്ടം ലംഘിച്ച് റോഡരികിലെ മരങ്ങള്‍ മുറിച്ചുമാറ്റുന്നതില്‍ പ്രതിഷേധിച്ച് ജില്ലാ പരിസ്ഥിതി സമിതി മരത്തോടൊപ്പം ഒരു ദിനം പരിപാടി സംഘടിപ്പിച്ചു. കണ്ണൂരില്‍ നടന്ന പരിപാടി അമോല്‍ പ്രദീപ് ഉദ്ഘാടനം ചെയ്തു. പി.വിശാലാക്ഷന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണന് നമ്പൂതിരി, രഘുമാസ്റ്റര്‍, ദേവദാസ് തളാപ്പ്, ആര്‍ട്ടിസ്റ്റ് ശശികല തുടങ്ങിയവര്‍ സംസാരിച്ചു. ഹരി ചക്കരക്കല്‍ സ്വാഗതവും ആശാഹരി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: