കോട്ടയം: കുട്ടികള്‍ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന പ്രവണത സമൂഹത്തില്‍ കൂടിവരികയാണെന്നും അതുപാടില്ലെന്നും ജസ്റ്റീസ് പി.എന്‍. രവീന്ദ്രന്. പദ്മഭൂഷണ്‍ ജസ്റ്റീസ് കെ.ടി. തോമസ് രക്ഷാധികാരിയായ ശബരിമല സ്കോളര്‍ഷിപ്പ് എന്‍ഡോവ്മെന്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ഹൈക്കോടതി ജസ്റ്റീസ്. വിദ്യാഭ്യാസം നേടുന്നതിനൊപ്പം മാതൃരാജ്യത്തിലെ ഉത്തമപൗരന്മാരാവുകയും ചെയ്യണമെന്നും സ്കോളര്‍ഷിപ്പുകള്‍ അതിനുള്ള പ്രചോദനം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഫാ. മാത്യു വാണിശേരി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലയിലെ പ്ലസ്വണ് മുതല്‍ പിജി വരെയുള്ള 28 വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു. ജസ്റ്റീസ് കെ.ടി. തോമസ് ആശീര്‍വാദം നടത്തി. ജനറല്‍ കണ്‍വീനര്‍ രാജാശ്രീകുമാര്‍വര്‍മ്മ, ശ്രീലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: