കണ്ണൂര്‍: ദേശീയ നീതിവേദിയുടെയും സൗത്ത് ഇന്‍ഡ്യന്‍ ബാങ്കിന്റെയും ആഭിമുഖ്യത്തില്‍ ദൈവത്താര്‍ക്കണ്ടി ഗവ. യുപി സ്ക്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങളും വൃക്ഷത്തൈയ്യും വിതരണം ചെയ്തു. സ്ക്കൂള് പറമ്പില്‍ ഫലവൃക്ഷത്തൈകള്‍ നടുകയും രക്ഷിതാക്കള്‍ക്ക് തുണിസഞ്ചി വിതരണം ചെയ്യുകയും ചെയ്തു. സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക് ചീഫ് മാനേജര്‍ ജോസ് മാത്യു ഉദ്ഘാടനം ചെയ്തു. കോര്പ്പറേഷന് കൗണ്‍സിലര്‍ ആര്.രജ്ഞിത്ത് അധ്യക്ഷത വഹിച്ചു. ദേശീയ നീതിവേദി സംസ്ഥാന പ്രസിഡണ്ട് പുതിയാണ്ടി വിജയന്, സെക്രട്ടറി വി.എം.മന്മഥന്, വിനോദ് പരിയാരം, ടി.നാരായണന്, പ്രഥമാധ്യപകന് കെ.ബാലകൃഷ്ണന്, കെ.ശശി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: