കണ്ണൂര്‍: തമിഴ്നാട്, കേരള വിജയയാത്രയുടെ ഭാഗമായി കണ്ണൂരിലെത്തിയ ശൃംഗേരി ശാരദാപീഠം ജഗദ്ഗുരു ശ്രീ ശ്രീ ഭാരതി തീര്‍ത്ഥയുടെ അനുഗ്രഹം തേടിയെത്തിത് ആയിരങ്ങള്‍. ഞായറാഴ്ച വൈകുന്നേരം കണ്ണൂരിലെത്തിയ സ്വാമി ഇന്നലെ രാവിലെ മുതല്‍ കണ്ണൂര്‍ ചിന്മയ വനിതാ കോളേജില്‍ ഭക്തര്‍ക്ക് ദര്‍ശനം നല്കി. സംസ്ഥാന സര്‍ക്കാരിന്റെ മുഖ്യാതിഥി എന്ന നിലയില്‍ പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി ആദരിച്ചു. വൈകുന്നേരം 4 മണിയോടെ കണ്ണൂരിലെ പരിപാടിള്‍ പൂര്‍ത്തിയാക്കിയ ശേഷം കാഞ്ഞങ്ങാട്ടേക്ക് യാത്ര തിരിച്ചു.
അദ്ദേഹത്തോടൊപ്പം കണ്ണൂരിലെത്തിയ ശിഷ്യന് ശ്രീ ശ്രീ വിധുശേഖര ഭാരതിയും ഭക്തര്‍ക്ക് ദര്‍ശനം നല്കി. കണ്ണൂരിലെത്തിയ ഇരുവര്‍ക്കും ഭക്തജനങ്ങളും ശിഷ്യസമൂഹങ്ങളും ചേര്‍ന്ന് തളാപ്പ് ചിന്മയവനിതാ കോളജില്‍ കഴിഞ്ഞ ദിവസം പൗരസ്വീകരണം നല്‍കിയിരുന്നു. ഇന്നലെ ദര്‍ശനത്തിനു പുറമേ പാദുകപൂജ, ദീക്ഷാസമര്പണം എന്നിവയും നടന്നു. ഡോ.ശിവരാമകൃഷ്ണന്, അനില്‍ കര്സന്ദാസ്, കെ.കെ.രാജന്, മഹേഷ് ചന്ദ്രബാലിഗ, ജയാനന്ദന് പാറയില്‍, എസ്.കെ.മോഹനന്, മുരളി കൃഷ്ണന്, പി.പ്രേമന് എന്നിവര്‍ സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: