ആലക്കോട്: മലയോരമേഖലയില്‍ പനി പടര്‍ന്നുപിടിക്കുന്നതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടുപേര്‍ മരിച്ചു. മണക്കടവ് മാമ്പൊയിലിലെ കുന്നത്ത് പൊയില്‍ ജോര്‍ജ്ജ് (50), ഉദയഗിരിയിലെ കച്ചിറയില്‍ ജോയിച്ചന്‍ (48) എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചത്. ഇതോടെ പനിബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.
കഴിഞ്ഞ ദിവസം ആലക്കോട് ഹില്‍ടോപ്പിലെ ചെറിയന്കുന്നേല് ആന്റണി ഡങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു.
മാമ്പൊയിലിലെ ജോര്‍ജ്ജ് പനിബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പരേതരായ ജോസഫ് ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷേര്‍ളി. മക്കള്‍: ജിഷ, ജിനേഷ്. സഹോദരങ്ങള്‍: ഏലിക്കുട്ടി, ചിന്നമ്മ, മേരി, ജോസഫ്, ഡോളിമ, ടോമി, മിനി, പരേതനായ ജേക്കബ്.
പരേതരായ കച്ചിറയില്‍ അബ്രഹാം-മറിയക്കുട്ടി ദമ്പതികളുടെ മകനാണ് ഉദയഗിരിയില്‍ മരിച്ച ജോയിച്ചന്‍. ഭാര്യ: ജിജി. മക്കള്‍: നിവിന്‍, അലീന. സഹോദരങ്ങള്‍: സി.മേഴ്സി, സി.ജാന്‍സ്, ബിജു, ടോണി, ബിനു. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് ഉദയഗിരി സെന്റ്മേരീസ് പള്ളി സെമിത്തേരിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: