കടുത്തുരുത്തി: കുടുംബം നന്മ പരിശീലിപ്പിക്കുന്ന പാഠശാലയാകുകയും മാതാപിതാക്കന്മാര് കുട്ടികള്‍ക്ക് മാതൃകയാവുകയും വേണമെന്ന് സോഷ്യല്‍ ജസ്റ്റീസ്ഫോറം സംസ്ഥാന പ്രസിഡന്റ് കെ. എം. വര്‍ഗീസ്. സോഷ്യല്‍ ജസ്റ്റീസ് ഫോറം കടുത്തുരുത്തിയില്‍ സംഘടിപ്പിച്ച നമുക്ക് പഠിക്കാം നന്മയുടെ പാഠം സൗഹൃദകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് പ്രസിഡന്റ് കുരുവിള ആഗസ്തി അദ്ധ്യക്ഷത വഹിച്ചു. പഠനോപകരണവിതരണം മാധ്യമപ്രവര്ത്തകന് സണ്ണി ചെറിയാനും പ്രതിഭാസംഗമം ബ്ലോക്ക് പ്രസിഡന്റ് അന്നമ്മ രാജുവും സമ്മാനവിതരണം വി. മര്‍ക്കോസും ഉദ്ഘാടനം ചെയ്തു. യു. ഐസക്, വി.യു. ശശിധരന്, ജോയി തുരുത്തിപ്പിള്ളില്‍, കെ.വി. മാത്യു, മിനി ഡെന്നി, തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: