കണ്ണൂര്‍: കുട്ടികളിലെയും കൗമാരക്കാരിലെയും സ്വഭാവ പഠന പെരുമാറ്റ വൈല്യങ്ങള്‍ പരിഹരിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച സദ്ഗമയ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഖനീയമാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പറഞ്ഞു. സദ്ഗമയുടെ പ്രചരണാര്‍ത്ഥം കണ്ണൂര്‍ ജില്ലാ ഹോമിയോപ്പതി വകുപ്പ് നിര്‍മ്മിച്ച ഹ്രസ്വചിത്രം പുറത്തിറക്കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സേവനങ്ങള്‍ പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു.
ഡിഎംഒ ഡോ.ജി.ശിവരാമകൃഷ്ണന് പദ്ധതി വിശദീകരണം നടത്തി. പ്രോഗ്രാം ഡയരക്ടര്‍ ഡോ.കെ.രാമസുബ്രഹ്മണ്യം, ഡോ.ഷിജിമോന്‍ പീറ്റര്‍, സംവിധായകന് ഡോ.പി.കെ.സചീന്ദ്രന്‍, ഡോ.അനീന, ഡോ.ഷിബി പി.വര്‍ഗീസ്, അഡ്വ.ലിഷ ദീപക്, അജിത്ത് മാട്ടൂല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: