കോട്ടയം: ബസവസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമിതി സ്ഥാപക രക്ഷാധികാരി പി. ശങ്കരപിള്ള അനുസ്മരണവും വിദ്യാവര്ദ്ധിത അവാര്‍ഡ് ദാനവും നടത്തി. കുറിച്ചിയിലുള്ള സമിതി ആസ്ഥാനത്തുനടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് കെ. പ്രസന്നകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സമിതി ആസ്ഥാനമന്ദിരം സ്ഥാപിക്കാന്‍ സ്ഥലം സൗജന്യമായി സംഭാവന ചെയ്ത പി. ശങ്കരപിള്ളയുടെ സാമൂഹ്യ സേവനങ്ങള്‍ എന്നും വിലമതിക്കുന്നതാണെന്ന് അദ്ധ്യക്ഷന്‍ അഭിപ്രായപ്പെട്ടു. അദ്ധ്യാപകനും എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന അദ്ദേഹം ആത്മീയവും സാമൂഹ്യപരവുമായി നേതൃത്വം വഹിച്ച വലിയ സഹകാരി ആയിരുന്നെന്നും പ്രസന്നകുമാര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: