തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ മിന്നല്‍ സര്‍വീസിന്റെ ഫ്ളാഗ് ഓഫ് ഇന്ന് വൈകിട്ട് 3 ന് തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി നിര്‍വഹിക്കും. തിരുവനന്തപുരത്തു നിന്നു കട്ടപ്പന, കാസര്‍കോഡ്, സുല്‍ത്താന്‍ ബത്തേരി, പാലക്കാട്, മൂന്നാര്‍, മാനന്തവാടി, കോട്ടയം വഴി പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസുണ്ടാവും.
പാലക്കാട് മംഗലാപുരം, പാലക്കാട് കുമളി റൂട്ടിലും മിന്നല്‍ സര്‍വീസുണ്ട്. എല്ലാ ദിവസവുമുളള സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ബസുകളും സൂപ്പര്‍ ഡീലക്സായിരിക്കും.
സ്റ്റോപ്പുകളുടെ എണ്ണം കുറച്ച് നിശ്ചിത സമയത്തിനുളളില്‍ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന വിധത്തിലാണ് ബസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. സൂപ്പര്‍ ഡീലക്സിന്റെ ചാര്‍ജാണ് മിന്നല്‍ സര്‍വീസിന് ഈടാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: