കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫീസിലെ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പുറത്താക്കി കൊലക്കുറ്റത്തിന് കേസെടുക്കുക. ആത്മഹത്യ ചെയ്ത കര്ഷകന് ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, സര്‍ക്കാര്‍ ഓഫീസിലെ അഴിമതി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കര്‍ഷകമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. രാവിലെ 10.30ന് നടക്കുന്ന ധര്‍ണ്ണ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്.ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: