കോഴിക്കോട്: ദേവീസഹായം റീഡിംഗ് റൂം ആന്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ പി എന്‍ പണിക്കര്‍ അനുസ്മരണം നടത്തി. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ഉപഹാരം നല്കി.
വായനശാലാ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണം കൗണ്‍സിലര്‍ ടി.വി. ലളിതപ്രഭ ഉദ്ഘാടനം ചെയ്തു. സി.എം. ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ ലൈബ്രറി പ്രസിഡന്റ് ഗോപാലകൃഷ്ണന് ചൂലൂര്‍ അനുസ്മരണ പ്രസംഗം നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി. സുരേഷ്ബാബു ഉപഹാരം നല്കി. ഒ.എം. ഭരദ്വാജ്, പി.ടി. സദാനന്ദന്, എ. ഷാഹൂല്ഹമീദ്, എ.സാവിത്രി, പി. ശിവദാസന്‍, പി. ശിവാനന്ദന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: