ആംസ്റ്റര്‍ഡാം: അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി നെതര്‍ലാന്‍ഡിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഉന്നതതല കൂടിക്കാഴ്ചയ്ക്കുശേഷം ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ മോദിക്ക് നല്കാന് ഒരു കൗതുകകരമായ സമ്മാനവും ഒളിപ്പിച്ചു വച്ചിരുന്നു. സമ്മാനം എന്താണെന്നറിഞ്ഞാല്‍ എല്ലാവരും മൂക്കത്ത് കൈവെയ്ക്കും. എന്നാല്‍ മോദി അത് സ്വീകരിച്ചത് സന്തോഷത്തോടെ. ഒരു സൈക്കിളാണ് മോദിയ്ക്ക് സമ്മാനമായി നല്‍കിയത്.
നെതര്‍ലാന്‍ഡില്‍ യാത്രക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാഹനമാണ് സൈക്കിള്‍. നമ്മുടെ മന്ത്രിമാരെപോലെ ബുള്ളറ്റ് പ്രൂഫ് കാറുകളിലല്ല, ഡച്ച് പ്രധാനമന്ത്രി മാര്‍ക് റുട്ടെ ദിവസവും ജോലിക്ക് വരുന്നത് സൈക്കിളിലാണ്.
റുട്ടെയും മോദിയും സൈക്കിളിനു സമീപം നല്ക്കുന്ന ഫോട്ടോയും മോദി സൈക്കിളിലിരിക്കുന്ന ഫോട്ടോയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സൈക്കിള്‍ സമ്മാനിച്ചതിന് മാര്‍ക് റുട്ടെക്ക് മോദി നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്നു.
Thank you @MinPres @markrutte for the bicycle. pic.twitter.com/tTVPfGNC9k
— Narendra Modi (@narendramodi) June 28, 2017
പ്രതികരിക്കാൻ ഇവിടെ എഴുതുക: