മട്ടന്നൂര്‍: ചാവശ്ശേരി ഗവ. ഹയര്‍ സെക്കന്റെറി സ്കൂളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും, നന്നി കലിയാം എന്ന ഹിന്ദി കവിതാ സമാഹാരത്തിന്റെ പ്രകാശനവും സംഘടിപ്പിച്ചു. പി.പി.ഉസ്മാന് ഉദ്ഘാടനം ചെയ്തു. വി.വി.മിനി അധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭ കൗണ്‍സിലര്‍ പി.കെ. ബള്‍ക്കീസ് കവിതാസമാഹാരം പ്രകാശനം ചെയ്തു. ടി.കെ.തങ്കച്ചന്, ടി.സി.റോസമ്മ, ജി. ശ്രീകുമാര്‍, കെ.ജിജു, പി.അയൂബ്, അനന്ത സോദരന് എന്നിവര്‍ സംസാരിച്ചു. ഹിന്ദി അധ്യാപികയായ സി.ആര് കോമളവല്ലിയാണ് 25 കവിതകള്‍ അടങ്ങുന്ന സമാഹാരം കുട്ടികള്‍ക്കായി എഴുതി തയ്യാറാക്കിയത്. പുസ്തകത്തിലെ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അക്ഷയയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: