പള്ളിക്കുന്ന്: പള്ളിക്കുന്ന് രാധാ വിലാസം യു.പി.സ്കൂളിലെ ലൈബ്രറി വിപുലീകരണത്തിന്റെ ഭാഗമായുള്ള വിജ്ഞാനയജ്ഞം അംബികാ റോഡ് റസിഡന്‍ഷ്യല്‍ അസോസിയേഷന്റെ കീഴിലുള്ള അംഗങ്ങളിലെ വീടുകളില്‍ നിന്ന് പുസ്തക സമാഹരണം നടത്തി. വിദ്യാര്‍ത്ഥികളും അധ്യാപകരും അസോസിയേഷനിലെ അംഗങ്ങളും നടത്തിയ വിജ്ഞാനയജ്ഞ യാത്രയ്ക്ക് അധ്യാപകരായ പി.വി.സിന്ധു, എന്‍.വി.പ്രജിത്ത്, എന്‍.പി.യദുനാഥ്, ജിഷ്ണുമോഹന്‍, അസോസിയേഷനിലെ കെ.പി.ചന്ദ്രന്, ഹരീന്ദ്രന്‍ പൊക്കയാടന് എന്നിവര്‍ നേതൃത്വം നല്കി. സമാഹരിച്ച പുസ്തകങ്ങള്‍ വായന പാര്‍ക്കില്‍ വെച്ച് ഹെഡ്മിസ്ട്രസ് വി.വി.രമ ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: