കണ്ണൂര്‍: എസ്എന്‍ഡിപി കണ്ണൂര്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ നോര്‍ത്ത്, സൗത്ത് സബ്ജില്ലകളില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുളള അനുമോദനവും ഓറിയന്റേഷന്‍ ക്ലാസും 2 ന് രാവിലെ 9 മുതല്‍ സുന്ദരേശ്വര ക്ഷേത്രത്തിലെ ചൈതന്യസ്വാമി ഹാളില്‍ നടക്കും. രാവിലെ 9 ന് ദീപു ജോസഫ് ക്ലാസെടുക്കും. 12 ന് നടക്കുന്ന അനുമോദന സമ്മേളനം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും. ശ്രീധരന് കാരാട്ട് അധ്യക്ഷത വഹിക്കും. കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദന് ആദരിക്കല്‍ ചടങ്ങ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: