തലശേരി: കോഴിക്കോട് വിജിലന്സ്ട്രൈബ്യൂണല് ജഡ്ജിയായിരുന്ന തലശേരി സ്വദേശി പി.സുരേഷ് സര്‍വീസില്‍ നിന്നും വിരമിച്ചു. തലശേരി ജില്ലാ കോടതിയില്‍ അഡീഷണല്‍ ഗവണ്മെന്റ് പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍, കേരള ഹൈക്കോടതിയില്‍ സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് നടന്ന യാത്രയയപ്പില്‍ തിരുവനന്തപുരം വിജിലന്സ്ട്രൈബ്യൂണല് ജഡ്ജി ബി.പ്രേംനാഥ് ഉപഹാരം നല്കി. വിജിലന്സ്ട്രൈബ്യൂണല് കോടതി മാനേജര്‍ ജയനാഥന്‍ അധ്യക്ഷത വഹിച്ചു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സോമന്, സബ് ജഡ്ജിമാരായ മധു, ഉണ്ണികൃഷ്ണന്, ഇന്ഡ്രസ്ട്രിയല്ട്രൈബ്യൂണല് ജഡ്ജ് രാധാകൃഷ്ണന്, ബാര്‍ കൗണ്‍സില്‍ മുന്‍ ചെയര്മാന് വിനോദ്സിംഗ് ചെറിയാന്, ഹരി, ശങ്കുണ്ണി മേനോന്, എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: