കൊച്ചി: ഗ്രാമീണ ഇന്ത്യയ്ക്ക് ഹൈസ്പീഡ് മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സേവനം ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ (സിഒഎഐ).
2020 ആകുമ്പോള്‍ രാജ്യത്തിന്റെ മുക്കും മൂലയും കവര്‍ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായി ടെലികോം അധിഷ്ഠിത അടിസ്ഥാനസൗകര്യം കെട്ടിപ്പടുക്കാന്‍ ഇന്ത്യ നയം രൂപീകരിച്ചിട്ടുണ്ട്. ഇതിനാവശ്യമായ അടുത്ത തലമുറ മാനദണ്ഡങ്ങള്‍ രൂപീകരിക്കാന്‍ ടെലികോം ഡിപാര്‍ട്ട്മെന്റും (ഡോട്ട്) ശ്രമത്തിലാണ്.
ഈയിടെ കാനഡയില്‍ നടന്ന ഐടിയു-ആര് ടെറസ്ട്രിയല്‍ റേഡിയോ സിസ്റ്റംസ് മീറ്റിങില്‍ ഇന്ത്യയില്‍ നിന്ന് പങ്കെടുത്ത ടെലികോം എന്‍ജീനിയറിങ് സെന്റര്‍, ഡോട്ട് റിസര്‍ച്ച് വിങ്, സിഒഎഐ, ടിഎസ്ഡിഎസ്ഐ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അടങ്ങിയ സംഘം ‘ലോ മൊബിലിറ്റി ലാര്‍ജ് സെല്‍’ എന്ന നിര്‍ബന്ധ മൂല്യനിര്‍ണയ രൂപരേഖ തയ്യാറാക്കാന്‍ തീരുമാനമായി.
സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് സിഒഎഐ അംഗങ്ങളുടെ പിന്തുണയുണ്ടാകുമെന്നും 5ജി മാനദണ്ഡങ്ങളില്‍ എല്എംഎല്സി രൂപീകരിക്കുന്നതിന് ഭരണകര്‍ത്താക്കളോടൊപ്പം സിഒഎഐ അംഗങ്ങളുണ്ടാകുമെന്നും സിഒഎഐ ഡി.ജി. രാജന് മാത്യൂസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: