ജെറുസലേം: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രധാനമന്ത്രിയെന്ന് നരേന്ദ്ര മോദിയെ വിശേഷിപ്പിച്ച് ഇസ്രയേല്‍ മാധ്യമം. മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തെക്കുറിച്ച് പ്രത്യേക വാര്‍ത്ത നല്കിയ ദി മാര്‍ക്കര്‍ എന്ന പത്രമാണ് മോദിക്ക് ഈ വിശേഷണം നല്‍കിയത്.
ഉണരൂ, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രധാനമന്ത്രി വരുന്നൂ, എന്നാണ് മാര്‍ക്കര്‍ പത്രം എഴുതിയത്. ജനസംഖ്യയില്‍ രണ്ടാമതു നില്ക്കുന്ന രാജ്യത്തെ ഏറ്റവും ജനപ്രിയനായ നേതാവ്, ലോകത്തിലെ വളരുന്ന സാമ്പത്തിക ശക്തിയുടെ നേതാവ് എന്നിങ്ങനെയാണ് മോദിക്കു പിന്നീടു നില്കുന്ന വിശേഷണങ്ങള്‍.
ജെറുസലേം പോസ്റ്റ് ദിനപത്രം കുറച്ചു ദിവസമായി അവരുടെ ഓണ്‍ലൈനില്‍ മോദിയുടെ സന്ദര്‍ശനത്തിന്റെ വിവിധ വാര്‍ത്തകള്‍ ഉള്‍പ്പെടുന്ന പ്രത്യക പേജ് തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: