അരൂര്‍: ദേശീയപാതയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ചാനല്‍ സമുച്ചത്തില്‍ നിന്നും വിവിധതരത്തിലുള്ള മാലിന്യങ്ങള്‍ സമീപത്തെ തോട്ടിലേക്ക് തള്ളുന്നതായി പരാതി. അരൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായിരുന്ന കടപ്പള്ളി തോട് കൈയ്യേറിയാണ് ഭീമമായ പെപ്പ് കുഴലുകള്‍ തോട്ടിലേക്ക് സ്ഥാപിച്ചു മലിനജലം ഒഴുക്കുന്നത്. പ്രമുഖ പത്രത്തിന്റെ പ്രസ്സ്, ചാനല്‍ സ്റ്റുഡിയോ, മെസ്സ്, എന്നിവിടങളില് നിന്നുമുള്ള മാലിന്യങ്ങള്‍ യാതൊരു വിധത്തിലുമുള്ള ട്രിറ്റ്മെന്റും ചെയ്യാതെ തോട്ടിലേക്ക് ഒഴുക്കുകയാണ്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന ചാനലിനെതിരെ മാസങ്ങള്‍ മുന്‍പ് ബിജെപിയുടെനേതൃത്വത്തില്‍ അരൂര്‍ പഞ്ചായത്ത് സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, എന്നിവര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു എന്നാല്‍ പഞ്ചായത്ത് അധികാരികള്‍ ചാനലിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനെതിരെ ബിജെപി അരൂര്പഞ്ചായത്ത് കമ്മറ്റിയുടെ നേത്വത്തില്‍ വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: