കട്ടപ്പന: കോടികള്‍ മുടക്കിയ കെട്ടിടങ്ങള്‍, മികച്ച വാര്‍ഡുകള്‍, ഡോക്ടര്‍മാര്‍ക്ക് പരിശോധിക്കുവാനുള്ള സൗകര്യങ്ങള്‍ ഒക്കെ ഉള്ള കട്ടപ്പനയിലെ താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ എണ്ണം കുറവ്. ഏഴ് ഡോക്ടര്‍മാര്‍ വേണ്ടിടത്ത് നിലവില്‍ ഉള്ളത് മൂന്നുപേര്‍ മാത്രം. ഉച്ചകഴിഞ്ഞാല്‍ ഒരു ഡോക്ടര്‍ ഉണ്ടാവും കട്ടപ്പന ആശുപത്രിയില്‍ നിന്ന് കഴിഞ്ഞ ദിവസവും ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. പക്ഷെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളെ ഉച്ചയ്ക്ക്ശേഷം പരിശോധിക്കുവാന്‍ ഡോക്ടര്‍മാരില്ല.
വൈദ്യുതി നഷ്ടപ്പെട്ടാല്‍ പകരം സംവിധാനത്തിന് ജനറേറ്ററുണ്ടെങ്കിലും പലപ്പോഴും പ്രവര്‍ത്തിക്കാറില്ല. കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ക്ക് ഫീഡിങ്ങിനും സൗകര്യമില്ല. രോഗം പടര്‍ന്നു പിടിക്കുമ്പോഴെങ്കിലും സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഉണ്ടാവണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: