മൂലമറ്റം: ഇടിമിന്നലേറ്റ് ജലസംഭരണി തകര്‍ന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5 മണിക്ക് കരപ്പിലങ്ങാടാണ് ഇടിമിന്നല്‍ നാശം വിതച്ചത്. മിന്നലേറ്റ് മേട്ടുംപുറത്ത് സുരേഷിന്റെ ജലസംഭരണി പൂര്‍ണ്ണമായും തകര്‍ന്നു.
വീട്ടിലെ വയറിങ് പൂര്‍ണ്ണമായും കത്തി നശിച്ചു. പഞ്ചായത്ത് നിര്‍മ്മിച്ചു നല്കിയ ജല സംഭരണി തകര്‍ന്നതോടെ കുടിവെള്ളം ശേഖരിക്കാനാവാത്ത അവസ്ഥയിലായി വീട്ടുകാര്‍. സുരേഷും ഭാര്യയും മൂന്നുമക്കളും ഉറങ്ങിക്കിടക്കുമ്പോഴാണ് വീടിന് ഇടിമിന്നലേറ്റത്. വീടിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആരും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വീട്ടുകാര്‍ അറക്കുളം വില്ലേജ് ഓഫീസര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: