ചെറുതോണി: കനത്ത കാറ്റിലും മഴയിലും കഞ്ഞിക്കുഴി പഴയരിക്കണ്ടം ഗവണ്മെന്റ് ഹൈസ്കൂളിനോട് ചേര്‍ന്ന് നിര്‍മ്മിച്ച റോഡിന്റെ സംരക്ഷണഭിത്തി പൂര്‍ണ്ണമായും തകര്‍ന്നു. രണ്ട് നില ബില്‍ഡിങിന് വേണ്ടിയാണ് ഈ സംരക്ഷണഭിത്തി നിര്‍മ്മിച്ചത്. മുന്പ്പതിനഞ്ച് ലക്ഷം രൂപ മുടക്കി കോണ്ട്രാക്ടര് നിര്‍മ്മിച്ചിരുന്ന സംരക്ഷണഭിത്തിക്ക് മുകളില്‍ ഇടക്കാലത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചത്. സംരക്ഷണഭിത്തി നിര്‍മ്മാണഘട്ടത്തില്‍ തന്നെ ഇതിനെതിരെ ശക്തമായ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: