ഇടുക്കി: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇന്നലെ 2308.68 അടിവെള്ളമാണ് ഡാമിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2320.30 അടി വെള്ളമാണ് ഡാമിലുണ്ടായിരുന്നത്. മഴയെത്താന്‍ വൈകിയതാണ് ഡാമിലെ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറയാന്‍ കാരണമായിരിക്കുന്നത്. ഇന്നലെ ഇടുക്കിയില്‍83.8 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. മുല്ലപ്പെരിയാറില്‍ ഇന്നലെ 111.7 അടി വെള്ളമാണെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: