തൃശൂര്‍: ഫാ. ഡോ. ഫ്രാന്‍സീസ് ആലപ്പാട്ട് എഴുതിയ നോവല്‍ ‘അനഘ’ ഡോക്ടേഴ്സ് ദിനമായ ജൂലൈ ഒന്നിന് പ്രകാശനം ചെയ്യും. വൈകീട്ട് അഞ്ചരയ്ക്ക് സാഹിത്യ അക്കാദമിയിലാണ് പ്രകാശനച്ചടങ്ങ്.
ഹിപ്പോക്രേറ്റസിന്റെ പ്രതിജ്ഞ ഒരു ഡോക്ടര്‍ നഗ്നമായി ലംഘിക്കുന്നതും അതിനു ലഭിച്ച കഠിനമായ ശിക്ഷയുമാണ് ഒരു മെഡിക്കല്‍ കോളേജ് പശ്ചാത്തലമാക്കി രചിച്ച നോവലിന്റെ പ്രമേയം.
ചടങ്ങില്‍ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, വൈശാഖന്, സത്യന് അന്തിക്കാട്, അശോകന് ചെരുവില്‍ എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: