തലശ്ശേരി: പാട്യം പത്തായക്കുന്നിലെ കൊങ്ങാറ്ര ശ്രീ ചക്രപാണി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാ കലശം 30 മുതല്‍ ജുലൈ 8 വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കലശത്തിന്റെ ഭാഗമായി 30 ന് വൈകുന്നേരം 5.30ന് ആചാര്യ വരണത്തോടെ പ്രത്യേക പൂജകള്‍ ആരംഭിക്കും. ജുലൈ 5 ന് രാവിലെ വിവിധ പ്രതിഷ്ഠകള്‍ നടക്കും. ബിംബ പ്രതിഷ്ഠ പകല്‍ 12.03 നും 1.09 നും മധ്യേ നടക്കും. 8 ന് രാവിലെ നടതുറക്കുന്നതോടെ കണകാണിക്കലും പ്രത്യേക അഭിഷേകങ്ങളും ഉണ്ടായിരിക്കും. ഉച്ചക്ക് നടക്കുന്ന അന്നദാനത്തോടെ പുനപതിഷ്ഠാ കര്‍മ്മം സമാപിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ കെ.പി.സുകുമാരന്‍ മാസ്റ്റര്‍, എം.പി.ഭക്തദാസ്, സി.വി.ബാലകൃഷ്ണന്, എ.വി.ബാലന് നമ്പ്യാര്‍, പി.ഗോപാലന്, വി.ഒ.മഹേശ്വരിദേവി, ടി.സി.ഷിവി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: