പട്ടാമ്പി:കാല്‍നടയാത്രക്കാരനായ വൃദ്ധന് ബസിടിച്ച് മരിച്ചു.തൃത്താല കൊപ്പം അഴകപ്രകളത്തില് പരമേശ്വരന് നായര്‍ (80) ആണ് മരിച്ചത്.ബുധനാഴ്ച ഉച്ചക്കാണ് സംഭവം. പുലാമന്തോളിലേക്ക് പോകാനായി തൃത്താല കൊപ്പത്തുള്ള ബസ് സ്റ്റോപ്പിലേക്ക് നടന്ന് പോകുന്നതിനിടയില്‍ പട്ടാമ്പിയില്‍ നിന്നു പെരിന്തല്‍മണ്ണയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.ഉടന്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചയായിരുന്നു. ലിലാവതിയാണ് ഭാര്യ. മധുസൂദനന് ,മാലതി, മുരളിധരന്, സതി എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: