ഹോം » പൊതുവാര്‍ത്ത » 

പൊതുജനമദ്ധ്യത്തില്‍ യുവാവിനെ അടിച്ചുകൊന്നു

July 13, 2011

കോയമ്പത്തൂര്‍: നഗരമധ്യത്തില്‍ വച്ച്‌ പൊതുജനം നോക്കി നില്‍ക്കെ മദ്യപിച്ച്‌ അബോധവസ്ഥയിലായിരുന്ന നാല്‌ പേര്‍ ചേര്‍ന്ന്‌ യുവാവിനെ അടിച്ചു കൊന്നു. 28 വയസുകാരനായ സന്തോഷ് കുമാറിനാണ്‌ ദാരുണ അന്ത്യം സംഭവിച്ചത്‌.

മേട്ടുപാളയം റോഡില്‍ സായിബാബ കോളനിക്ക്‌ സമീപമുള്ള ട്രാഫിക്ക്‌ സിഗ്‌നലിനു സമീപം ഉച്ചയ്ക്ക്‌ 1.30നാണ്‌ സംഭവം. ഗുരുതരമായി പരിക്കേറ്റ സന്തോഷ്‌ കുമാറിനെ ആശുപത്രയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കൊലപാതകികളായ നാലുപേരെയും പോലീസ്‌ അറസ്റ്റുചെയ്‌തിട്ടുണ്ട്‌. ട്രാഫിക്ക്‌ സിഗ്‌നല്‍ ക്യാമറയില്‍ സന്തോഷ് കുമാറിനെ കൊല്ലുന്ന ദൃശ്യങ്ങള്‍ തത്‌സമയം റെക്കോര്‍ഡ്‌ ചെയ്യപ്പെടുന്നുണ്ടായിരുന്നു.

കുറ്റവാളികളായ നാല്‌ പേരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു‌. തനിക്ക്‌ നഷ്‌ടപരിഹാരം നല്‍കണമെന്നും സര്‍ക്കാര്‍ ജോലിനല്‍കണമെന്നുമാവശ്യപ്പെട്ട്‌ സന്തോഷിന്റെ ഭാര്യ നിവേദനം നല്‍കിയിട്ടുണ്ട്‌.

Related News from Archive
Editor's Pick