ചേര്‍ത്തല: നഗരത്തില്‍ തട്ടുകട നടത്തുന്നയാളെ വെട്ടിപരിക്കേല്‍പ്പിച്ചു. ചേര്‍ത്തല ചക്കരകുളം വിജയവിഹാറില് സുനു(45)വാണ് കൈയ്ക്ക് വെട്ടേറ്റ് ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മുഹമ്മ കൊച്ചുവെളി ജിജിത്(38) ആണ് പിടിയിലായത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. പരസ്യമദ്യപാനം സംബന്ധിച്ച് പോലീസിന് വിവരം നല്‍കിയതിന്റെ പേരിലായിരുന്നു ആക്രമണം. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് കഴിഞ്ഞ ദിവസം പോലീസ് ഇയാളെ പിടികൂടിയിരുന്നു. ഇന്നലെ വടിവാളുമായി എത്തിയ പ്രതി സുനുവിനെ ആക്രമിക്കുകയായിരുന്നു. കച്ചവടക്കാരും നാട്ടുകാരുമാണ് രക്ഷിച്ചത്. വധശ്രമത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: