കണ്ണൂര്‍: പത്തനംതിട്ട, ഇടുക്കി, കൊല്ലം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനിലെ ഒഴിവുളള വനിതാ അംഗത്തിന്റെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അംഗീകൃത യൂണിവേഴ്സിറ്റി ബിരുദമുളളവരും, 35 വയസ്സോ അതിന് മുകളിലോ പ്രായമുളളവരും, ധനതത്വം, നിയമം, കൊമേഴ്സ്, അക്കൗണ്ടന്‍സി, വ്യവസായം, പൊതുഭരണം, പൊതുകാര്യങ്ങള്‍ എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉളളവരും ആകണം. നിയമന കാലാവധി 5 വര്‍ഷം/ 67 വയസ്സ് (ഏതാണോ ആദ്യം അതുവരെ). അപേക്ഷ ഫോറത്തിന്റെ മാതൃക കലക്ടറേറ്റുകളിലും, ജില്ലാ സപ്ലൈ ഓഫീസുകളിലും, ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറങ്ങളിലും ംംം.രീിൗൊലൃമളളമശൃ.െസലൃമഹമ.ഴീ്.ശി എന്ന വെബ് സൈറ്റിലും ലഭിക്കും. സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷ ജൂലൈ 5ന് മുമ്പ് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: