കണ്ണൂര്‍: കേരള എയ്ഡഡ് സ്കൂള്‍ ലാസ്റ്റ് ഗ്രേഡ് എംപ്ലോയീസ് യൂനിയന്‍ വാര്‍ഷികാഘോഷവും സംസ്ഥാന സമ്മേളനവം ജൂണ്‍ 30, ജൂലൈ 1, 2 തിയ്യതികളില്‍ കണ്ണൂര്‍ ടൗണ്‍ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. 30 ന് രാവിലെ 11.30 ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം കെ.എം.ഷാജി എംഎല്‍എ ഉദ്ഘാടനം ചെയ്യും. സുരേഷ്ബാബു ചിറ്റാരിപ്പറമ്പ് മുഖ്യപ്രഭാഷണം നടത്തും. പി.കെ.രാഗേഷ് അധ്യക്ഷത വഹിക്കും.
ജൂലൈ 1 ന് രാവില 11 മണിക്ക് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. കെ.എം.ബാലകൃഷ്ണന് അധ്യക്ഷത വഹിക്കും. ടി.ഒ.മോഹനന് പഴയകാല പ്രവര്‍ത്തകരെ ആദരിക്കും. ടി.കെ.അബ്ദുള്‍ റഷീദ് സ്വാഗതവും സി.വി.രാജീവന് നന്ദിയും പറയും. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന സുഹൃദ്സമ്മേളനം സുരേന്ദ്രന് കിഴക്കേവളപ്പില്‍ ഉദ്ഘാടനം ചെയ്യും. പി.എസ്.ആന്‍ഡ്രൂസ് സ്വാഗതവും രാമചന്ദ്രന് മാവിലായി നന്ദിയും പറയും. 2 ന് രാവിലെ 10.30 ന് തളാപ്പ് ചെങ്ങിനിപ്പടി യുപി സ്കൂളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കും.
കെ.എം.ബാലകൃഷ്ണന് നമ്പൂതിരി, എം.പി.ഷാജി, കെ.ടി.സജീവന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: