തലശ്ശേരി: ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്ത തീരദേശ പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോലീസ് ഇരുചക്രവാഹനത്തില്‍ പട്രോളിങ്ങ് ആരംഭിച്ചു. മാഹി അഴീക്കല്‍ മുതല്‍ കണ്ണൂര്‍ ആയിക്കര വരെയാണ് കോസ്റ്റല്‍ പോലീസ് സ്റ്റേഷന്റെ പരിധി. സിഐ പ്രദീപന് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ രണ്ട് എസ്ഐമാരുള്‍പ്പെടെ 27 പേരാണ് ഇവിടെ ഡ്യൂട്ടിയിലുണ്ടാവുക. സ്പീഡ് ബോട്ട് ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങളാണ് തലശ്ശേരി തീരദേശ സ്റ്റേഷനില്‍ ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: