കോട്ടയം: മഴക്കാലം എത്തിയതോടെ ഇരുചക്രവാഹനങ്ങള്‍ വിശ്രമത്തിലാണ.് കാറിലോ ബസിലോ സഞ്ചരിച്ചില്ലെങ്കില്‍ തുള്ളിക്കൊരുകുടം പോലെ പെയ്യുന്ന ഈ മഴയില്‍നിന്നും രക്ഷപ്പെടാനാവില്ല. എന്നാല്‍ മഴ പെയ്തോട്ടെ ബൈക്ക് കുടപിടിച്ചോളും എന്നാണ് ചിലരുടെ ആശ്വാസം.
ബൈക്കിലും സ്കൂട്ടറിലും ഘടിപ്പിക്കാവുന്ന കുടയാണ് ഇപ്പോഴത്തെതാരം. ബൈക്ക് അബ്രല്ല എന്ന പേരില്‍ വിവിധ കമ്പനികള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്ന മഴ കവറുകള്‍ ഇരുചക്രവാഹന യാത്രക്കാരെ മഴയില്‍നിന്നും രക്ഷിക്കാന്‍ ഉതകുന്നതാണ്. ഓണ്‍ലൈന്‍ വിപണിയിലാണ് അമ്പ്രല്ല സുലഭം. 1000 രൂപയിലാണ് ഇവയുടെ വില തുടങ്ങുന്നത്. പിവിസി, വാട്ടര്റൂഫ് ഫാബ്രിക് എന്നിവ ഉപയോഗിച്ചാണ് കുട നിര്‍മ്മിച്ചിരിക്കുന്നത്.
ആര്‍പ്പൂക്കരയിലെ തങ്കച്ചന് എന്ന ഫോട്ടോഗ്രാഫറുടെ സ്കൂട്ടര്‍ യാത്രയ്ക്ക് മഴ ഇപ്പോള്‍ തടസ്സമല്ല. 1300 രൂപയ്ക്ക് ഓണ്‍ലൈന്‍ വഴി വാങ്ങിയ കവര്‍ ബൈക്കില്‍ പിടിപ്പിച്ചാണ് ഇപ്പോഴത്തെ യാത്ര. മഴയില്‍നിന്നു മാത്രമല്ല വെയിലില്‍നിന്നും, രാത്രികാലങ്ങളില്‍ പ്രാണികളില്‍നിന്നും രക്ഷനേടാനും കുട സഹായകമാണ്. ആവശ്യമില്ലെങ്കില്‍ ഊരിമാറ്റാനും സാധിക്കും. യാത്രകളില്‍ എറെ സഹായകമാണ് ഈ കുടയെന്ന് തങ്കച്ചന് പറയുന്നു.
മഴനിര്‍ത്താതെ പെയ്യുന്നതിനാല്‍ ബൈക്ക് അമ്പ്രല്ലയെ ആശ്രയിച്ചിരിക്കുകയാണ് പല ഇരുചക്രവാഹനയാത്രക്കാരും. യുവാക്കളാണ് ഇതിന്റെ ഉപയോഗത്തില്‍ മുന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: