കോട്ടയം: കേരള ജനപക്ഷത്തിന്റെ ഒന്നാം സംഘടനാസമ്മേളനം ജൂലൈ 2ന് രാവിലെ 10ന് കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററില്‍ നടക്കും. സംസ്ഥാന ചെയര്മാന് പി.സി. ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ 403 പ്രതിനിധികള്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 12ന് പി.ജെ.ആന്റണി 2ന് ഡോ. റൂബിള്‍രാജ്, മൂന്നിന് പ്രൊഫ. തങ്കച്ചന് പുലിയന്നൂര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് സംഘടനാ ചര്‍ച്ചയും വരുംകാല പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനവും നടക്കുമെന്ന് ജനപക്ഷം ഉന്നതാധികാര സമിതി അംഗങ്ങളായ എസ്.ഭാസ്കരന്‍പിള്ള, മാലേത്ത് പ്രതാപചന്ദ്രന്, അഡ്വ. ഷൈജോ ഹസന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: