കറുകച്ചാല്‍: കറുകച്ചാല്‍ കവലയിലെ ഹൈമാസ്റ്റ് ലൈറ്റ് രാത്രി കാലങ്ങളില്‍ കെടുന്നത് ഒഴിവാക്കാന്‍ സ്വിച്ചു ബോര്‍ഡ് ഇരിക്കുന്ന ബോക്സിന് പൂട്ടു പിടിപ്പിച്ചു. വൈകിട്ട് 6ന് കത്തുകയും രാവിലെ 6ന് കെടുകയുമായിരുന്ന സംവിധാനം തകരാറിലായതിനാല്‍ പഞ്ചായത്ത് കരാര്‍ ജീവനക്കാരാണ് വിളക്കു തെളിയിച്ചിരുന്നത്. രാത്രികാലങ്ങളില്‍ വിളക്ക് തനിയെ കെടുന്നത് ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ പരിശോധിച്ചപ്പോഴാണ് വിളക്കു കാലിനു താഴെ പിടിപ്പിച്ചിരിക്കുന്ന സ്വിച്ചുകള്‍ ഓഫായ നിലയില്‍ കണ്ടത്. ഇതു പല തവണ ആവര്‍ത്തിച്ചതാണ് പൂട്ടു പിടിപ്പിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.
രാത്രിയില്‍ വിളക്കു പ്രകാശിക്കാതിരുന്നതിന് കാരണം സാമൂഹിക വിരുദ്ധരാണെന്നാണ് അധികൃതര്‍ പറയുന്നത്. ഇതോടെയാണ് സ്വിച്ചു ബോര്‍ഡിന് പൂട്ടു വയ്ക്കേണ്ടി വന്നത.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: