എരുമേലി: കണമലയില്‍ കോടികള്‍ മുടക്കി നിര്‍മ്മിച്ച പുതിയ പാലം കോണ്‍ക്രീറ്റ് അടര്‍ന്ന് വിളളല്‍ വീണ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും നിര്‍മ്മാണത്തില്‍ വന്‍ ക്രമക്കേടാണ് നടന്നിട്ടുളളതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി പറഞ്ഞു. പാലത്തില്‍ കുഴി രൂപപ്പെട്ട് കമ്പികള്‍ തെളിഞ്ഞിരിക്കുകയാണ്. ഉദ്ഘാടന സമയത്ത് പാലത്തിന്റെ പൂര്‍ണ്ണ പിതൃത്വം ഏറ്റെടുത്ത പി.സി. ജോര്‍ജ്ജ് എംഎല്‍എയുടെ ഇപ്പോഴത്തെ നിലപാട് അപഹാസ്യമാണ്. സ്ഥലം സന്ദര്‍ശിക്കുവാന്‍ പോലും എംഎല്‍എ തയ്യാറായിട്ടില്ല. രണ്ട് എംഎല്‍എമാര്‍ തമ്മില്‍ പഴിചാരി സംസാരിക്കുന്നത് അഴിമതി മറയ്ക്കുവാനാണ്, നിര്‍മ്മാണം നടത്തിയവര്‍ക്കെതിരെ കേസ് എടുക്കണമെന്നും എന്‍. ഹരി ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് വി സി അജികുമാര്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമാരായ ഹരികൃഷ്ണന്, സന്തോഷ് പാലമൂട്ടില്‍, കെ എസ് അജയകുമാര്‍, അജിലാല്‍ എന്നിവര്‍ പാലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: