ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച് അച്ചടക്ക നടപടിക്ക് വിധേയനായ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചത്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് വിനയ് പ്രഥാനാണ് കോൺഗ്രസിൽ നിന്നും രാജിവച്ചത്.
വാട്സ് ആപ്പിലൂടെ പപ്പു എന്ന് പരാമര്‍ശിച്ചതിനാലാണ് ഇയാൾക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. ഇപ്പോള്‍ വിനയ് പ്രഥാന് തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്നും പാര്‍ട്ടി പ്രവര്‍ത്തനം ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്കെതിരെ നടപടിയെടുത്തതിലൂടെ രാഹുല്‍ ഗാന്ധി ആ പേരിന് അര്‍ഹനാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് വിനയ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: