കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട സംഭവം അമ്മയുടെ ഇന്നത്തെ യോഗത്തില്‍ ശക്തമായി ഉന്നയിക്കുമെന്ന് നടി രമ്യാ നമ്പീശന്. വനിതാ സിനിമാ പ്രവർത്തകരുടെ വിമൻ ഇൻ കളക്ടീവ് ബദൽ സംഘടനയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിലവിലെ സംഭവവികസങ്ങളുമായി ബന്ധപ്പെട്ട് എല്ലാ വിഷയങ്ങളിലും യോഗത്തില്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ നടക്കുമെന്നും ‘അമ്മ’യുടെ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ രമ്യ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. സ്ത്രീകളുടെ നീതിക്ക് വേണ്ടിയുള്ള കൂട്ടായ്മയാണ് വിമെന്‍ ഇന്‍ സിനിമ കളക്ടീവും.
അമ്മ അംഗമായാണ് താന്‍ യോഗത്തിന് എത്തിയതെന്നും രമ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: