മുണ്ടക്കയം: പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ് മുണ്ടക്കയത്ത് ഹാരിസണ്‍ മലയാളം എസ്റ്റേറ്റ് തൊഴിലാളികള്‍ക്കു നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. എസ്റ്റേറ്റിന് മുന്നില്‍ സമരം ചെയ്യുകയായിരുന്ന തൊഴിലാളികളെ ഒഴിപ്പിക്കുന്നതിനിടെയാണ് പി.സി ജോര്‍ജ് തോക്കെടുത്തത്.
ആസിഡ് ഒഴിക്കുമെന്ന് എംഎല്‍എ ഭീഷണിപ്പെടുത്തിയെന്നും തൊഴിലാളികള്‍ ആരോപിച്ചു. പ്രതിഷേധത്തിനിടെ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ തോക്ക് ചൂണ്ടിയത് ആത്മരക്ഷയ്ക്ക് വേണ്ടിയാണെന്നാണ് പി.സി ജോര്‍ജിന്റെ വിശദീകരണം. എസ്റ്റേറ്റിൽ താമസിക്കുന്ന 52 തൊഴിലാളികൾക്ക് വീട്ടിലേക്ക് പോകാൻ വഴിയില്ല. ഈ പ്രശ്നത്തിന്റെ പേരിൽ കാലങ്ങളായി തൊഴിലാളികൾ സമരത്തിലാണ്. സ്ഥലത്ത് സമരം നടക്കുമ്പോഴാണ് താൻ എത്തിയത്.
താൻ വന്നതിന് പിന്നാലെ മുതലാളിമാരുടെ ആനുകൂല്യം പറ്റുന്ന ചിലർ തന്നെ ആക്രമിക്കാൻ അടുത്തുവന്നു. തുടർന്ന് സ്വയരക്ഷയ്ക്ക് താൻ തോക്കെടുക്കുകയായിരുന്നുവെന്നും പി.സി.ജോർജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: