ഹോം » കേരളം » 

ആലപ്പുഴയില്‍ പകര്‍ച്ചപ്പനി പടരുന്നു

June 18, 2011

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പകര്‍ച്ചപ്പനി പടരുന്നു. ജില്ലയില്‍ 29 പേര്‍ക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്. ഡങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 18 ആയി. എച്ച്1എന്‍1 അഞ്ച് പേര്‍ക്ക് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പുകളും ഫോഗിങ്ങും ബോധവത്ക്കരണവും ജില്ലയില്‍ ആകമാനം തുടങ്ങിയിട്ടുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളടക്കം ജില്ലയിലെ എല്ലാ ആശുപത്രികളിലും പനിക്ക് ചികിത്സ തേടി എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പിഴവാണ് പകര്‍ച്ചവ്യാധികള്‍ പടരാനുള്ള കാരണമായി പറയപ്പെടുന്നത്.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick