നിലമ്പൂര്‍: വിവാഹ വാഗ്ദാനം നല്കി 21കാരിയെ കഴിഞ്ഞ ഒരുവര്‍ഷമായി പീഡിപ്പിക്കുകയായിരുന്നുവെന്ന പരാതിയില്‍ ഇരുപതുകാരന് അറസ്റ്റില്‍.
പൂക്കോട്ടുംപാടം പാറക്കപ്പാടം പടിപ്പുങ്ങല് ഷഹദീറിനെയാണ് നിലമ്പൂര്‍ സിഐ കെ.എം.ദേവസ്യ അറസ്റ്റ് ചെയ്തത്.
കേസിനെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹ വാഗ്ദാനം നല്കി പലയിടങ്ങളില്‍വച്ച് പീഡിപ്പിക്കുകയായിരുന്നു.
ഇരുവീട്ടുകാരും വിവാഹം നടത്താന്‍ ധാരണയിലാവുകയും ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഒരുവര്‍ഷമായി പീഡനം തുടരുന്നതെന്നും വിവാഹം കഴിക്കണമെങ്കില്‍ 50 പവനും രണ്ടുലക്ഷം രൂപയും വേണമെന്ന നിലാപാടിലേക്ക് ഇയാള്‍ മാറുകയും ചെയ്തു. യുവതി വീണ്ടും വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും ഷഹദീര് വഴങ്ങാതിരിക്കുകയും ചെയ്തതോടെയാണ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇയാള്‍ ഉപയോഗിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു. നിലമ്പൂര്‍ കോടതില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: