ന്യൂദല്‍ഹി: സുസുകി മോട്ടോര്‍സ് പുതിയ ഇരട്ട നിറങ്ങളില്‍ ലെറ്റ്സ് സ്കൂട്ടര്‍ അവതരിപ്പിച്ചു. 48,193 രൂപയാണ് ജിഎസ്ടിക്കുശേഷം ദല്‍ഹി എക്സ്-ഷോറൂം വില. റോയല്‍ ബ്ലൂ/മാറ്റ് ബ്ലാക്ക് (ബിഎന്‍യു), ഓറഞ്ച്/മാറ്റ് ബ്ലാക്ക് (ജിടിഡബ്ല്യു), ഗ്ലാസ്സ് സ്പാര്‍ക്കിള്‍ ബ്ലാക്ക് (വൈവിബി) എന്നീ മൂന്ന് പുതിയ ഓപ്ഷനുകളില്‍ ഇപ്പോള്‍ 110 സിസി സ്കൂട്ടര്‍ ലഭിക്കും.
ഇതോടെ സുസുകി ലെറ്റ്സിന് ഫ്രെഷ് ലുക്ക് ലഭിച്ചു. സുസുകിയുടെ എന്‍ട്രി-ലെവല്‍ സ്കൂട്ടറിന്റെ ഡിസൈനില്‍ മാറ്റമൊന്നുമില്ല. പുതിയ ഗ്രാഫിക്സും ബ്ലാക്ക് ഫിനിഷ്ഡ് ചക്രങ്ങളും സ്കൂട്ടറിന്റെ സ്പോര്‍ടി ലുക്ക് അതേപോലെ നിലനിര്‍ത്തിയിരിക്കുന്നു.
മുന്നില്‍ ടെലിസ്കോപിക് ഫോര്‍ക്കുകളും പിന്നില്‍ സ്വിംഗ് ആം ടൈപ്പ്, കോയില്‍ സ്പ്രിംഗ്സും സസ്പെന്ഷന് ജോലികള്‍ നിര്‍വ്വഹിക്കും. 5.2 ലിറ്ററാണ് ഇന്ധന ടാങ്ക് ശേഷി. ടിവിഎസ് സ്കൂട്ടി സെസ്റ്റ് 110, ഹോണ്ട ആക്റ്റിവ-ഐ എന്നിവയാണ് സുസുകി ലെറ്റ്സിന്റെ എതിരാളികള്‍. പുതിയ സവിശേഷതകള്‍ ഇവര്‍ക്കിടയില്‍ സുസുകി ലെറ്റ്സിന് പുത്തനുണര്‍വ്വ് പകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: