ബിജെപി പട്ടികജാതി-വര്‍ഗ മോര്‍ച്ച ധര്‍ണ്ണ നടത്തി

Friday 14 July 2017 8:29 pm IST

പത്തനംതിട്ട; കേരളത്തില്‍ പട്ടികജാതി പ്രമോട്ടര്‍മാരെ അകാരണമായി പിരിച്ചുവിട്ട നടപടി പ്രതിഷേധാര്‍ഹമാണെന്നും ഗവണ്‍മെന്റ് സ്വന്തം രാഷ്ടീയ താല്‍പ്പര്യമാണ് നടത്തിയിട്ടുള്ളതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട പറഞ്ഞു. പട്ടികജാതി പ്രമോട്ടര്‍മാരെ അകാരണമായി പിരിച്ച് വിട്ടതിലും, പട്ടികജാതി വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് നേരെ അവഗണന നടത്തുന്നതിലും പ്രതിഷേധിച്ച് മോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സിവില്‍സ്‌റ്റേഷനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി. വി ഭാസ്‌ക്കരന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് കെ.കെ ശശി, ജില്ലാ ജനറല്‍ സെക്രട്ടറി പി.ബി സുരേഷ്, രവീന്ദ്രന്‍ മാങ്കൂട്ടം എന്നിവര്‍ സംസാരിച്ചു.