ഹോം » പ്രാദേശികം » മലപ്പുറം » 

ചാലിയാറിലും കൈവഴികളിലും മണലൂറ്റ് വ്യാപകമാകുന്നു

July 15, 2017

നിലമ്പൂര്‍: ചാലിയാറിലും കൈവഴികളിലും അനധികൃത മണലൂറ്റ് വ്യാപകമാകുന്നു.
മൈലാടിപാലത്തിന് ഇരുഭാഗത്തും മമ്പാട് ഓടായിക്കല്‍ റഗുലേറ്റര്‍ ബ്രിഡ്ജിന് സമീപത്തുമാണ് വന്‍തോതില്‍ മണലൂറ്റ് നടത്തുന്നത്. രാത്രിയിലും പുലര്‍ച്ചെയുമായി ചാക്കുകളില്‍ നിറച്ച മണല്‍ ഇവിടങ്ങളില്‍ നിന്ന് കടത്തുന്നു. അനധികൃതമായി കടത്തുന്ന മണലിന് വലിയ വിലയാണ് മണല്‍ മാഫിയ ഈടാക്കുന്നത്.
നമ്പര്‍ പ്ലേറ്റുകളില്ലാത്ത ഗുഡ്‌സ് ഓട്ടോറിക്ഷകളിലും മറ്റുമാണ് ചാക്കുകളിലാക്കിയ മണല്‍ കടത്തുന്നത്.
വാഹനത്തിലേക്ക് വേഗത്തില്‍ കയറ്റാനും ഇറക്കാനും സാധിക്കുമെന്നതിനാലാണ് മണല്‍ ചാക്കുകളിലാക്കുന്നത്.
ദിവസവും നൂറിലധികം ലോഡുകള്‍ അധികൃതരുടെ മുന്നിലൂടെ കടന്നുപോകുമ്പോഴും ഉത്തരവാദിത്തപ്പെട്ടവര്‍ മൗനത്തിലാണ്. റവന്യൂ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഒത്താശയോടെയാണ് ഈ പ്രകൃതിചൂഷണം നടക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

മലപ്പുറം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick