യൂബറിന്റെ ഓഹരികള്‍ വിൽക്കാനൊരുങ്ങുന്നു

Saturday 15 July 2017 12:35 pm IST

ന്യൂദൽഹി: യൂബറിന്റെ ഓഹരികള്‍ കമ്പനി ഉടമകള്‍ വില്‍ക്കാനൊരുങ്ങുന്നു. യൂബര്‍ ടെക്നോളജീസ് ഐഎന്‍സിയുടെ ഓഹരി ഉടമകളും വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ ബെഞ്ച്മാര്‍ക്കിനു കീഴിലുള്ള ബോര്‍ഡും ചേര്‍ന്നാണ് ഓഹരികള്‍ വില്‍ക്കാനുള്ള തീരുമാനത്തില്‍ എത്തിയിരിക്കുന്നത്. സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോര്‍പ്പറേഷനാണ് ഓഹരികള്‍ വാങ്ങാനെത്തിയവരില്‍ പ്രമുഖനെന്നും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.