വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കരുത്‌

Sunday 16 July 2017 12:14 pm IST

്മലപ്പുറം: ബാങ്കില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കരുതെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി ആര്‍.രഘുരാജ്. കേരള ഗ്രാമീണ ബാങ്ക് വര്‍ക്കേഴ്‌സ് ഓര്‍ഗനൈസേഷനും ഓഫീസേഴ്‌സ് ഓര്‍ഗനൈസേഷനും ഗ്രാമീണ ബാങ്ക് ഹെഡ് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നയരഹിത ട്രാന്‍സ്ഫറുകള്‍ അവസാനിപ്പിക്കുക, വിരമിക്കുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ അകാരണമായി തടഞ്ഞുവെക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍.രശ്മില്‍നാഥ്, എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് ബാബുരാജ്, സുശീല്‍ബാബു, ബിഎംഎസ് ജില്ലാ പ്രസിഡന്റ് ഒ.ഗോപാലന്‍, ശിവദാസ് എന്നിവര്‍ സംസാരിച്ചു. സായി പ്രകാശ് സ്വാഗതവും ഗോപീഷ് ഉണ്ണി നന്ദിയും പറഞ്ഞു.