ദേശീയപാതയില്‍ നിയന്ത്രണം വിട്ട് ടെമ്പോ മറിഞ്ഞു

Sunday 16 July 2017 8:41 pm IST

ചാലക്കുടി: ദേശീയപാതയില്‍ ചാലക്കുടി പുഴ പാലത്തിന് സമീപം നിയന്ത്രണം വിട്ട ടെമ്പോ ഡിവൈഡറില്‍ ഇടിച്ചു മിറഞ്ഞു. മണ്ണാര്‍ക്കാട് നിന്ന് പെരുമ്പാവൂരിലേക്ക് നാളികേരം കയറ്റി പോവുകയായിരുന്ന ടെമ്പോയാണ് മിറഞ്ഞത്. ആര്‍ക്കും പരിക്കില്ല. ഇന്നലെ രണ്ടു മണിയോടെയായിരുന്നു അപകടം. മുന്നിലുള്ള കാര്‍ ബ്രേക്ക് ചവിട്ടിയപ്പോള്‍ ടെമ്പോ വെട്ടിച്ചതാണ് അപകടകാരണം. ടെമ്പോയില്‍ ഉണ്ടായിരുന്ന നാളികേരം റോഡിലേക്ക് വീണത്തിനെ തുടര്‍ന്ന് ദേശീയപാതയില്‍ വാഹന ഗതാഗതം തടസപ്പെട്ടു.