ഹോം » പ്രാദേശികം » കോട്ടയം » 

റോഡ് തകരുന്നതിന് കാരണം അധികൃതരുടെ പിടിപ്പുകേട്

July 16, 2017

കോട്ടയം: സംസ്ഥാന-പൊതുമരാമത്ത് റോഡുകളുടെ ദുരവസ്ഥയ്ക്ക് വാട്ടര്‍ അതോറിറ്റിയുടെ പിടിപ്പുകേടും കാരണമാകുന്നു.
പല സ്ഥലത്തും പൈപ്പ് പൊട്ടി ദിവസങ്ങള്‍ക്ക് ശേഷമാകും റോഡ് നന്നാക്കുക. ചെറിയ പൊട്ടല്‍ പരിഹരിക്കാന്‍ സാധിക്കാതാകുന്നതോടെ പൊട്ടലിന്റെ വലുപ്പം വര്‍ദ്ധിക്കുകയും ഇത് റോഡിന്റെ തകര്‍ച്ചയ്ക്കും കാരണമാകുന്നു. പൈപ്പ് പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങുമ്പോള്‍ തന്നെ നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റി അധികൃതരെ വിവരം അറിയിക്കും.
ശരിയാക്കാം എന്ന മറുപടി ദിവസങ്ങളോളം ആവര്‍ത്തിക്കും.
നാട്ടുകാര്‍ പ്രതിഷേധവുമായി ഇറങ്ങുമ്പോഴാകും പലപ്പോഴും പൈപ്പ് ശരിയാക്കുക. അപ്പോഴേക്കും റോഡ് കുളമായി മാറിയിരിക്കും. പിന്നീട് റോഡ് നന്നാക്കണമെങ്കില്‍ നാട്ടുകാര്‍ അടുത്ത പ്രക്ഷോഭം നടത്തേണ്ടിവരും. ഇതോടൊപ്പം വീടുകളിലേക്ക് പൈപ്പ് കണക്ഷന്‍ എടുക്കുന്നതിന്റെ ഭാഗമായി റോഡ് വെട്ടിക്കുഴിക്കുന്നതും ദിവസങ്ങള്‍ക്ക് ശേഷമാകും അടയ്ക്കുന്നത്.
റോഡ് മറികടന്നാണ് പൈപ്പ് കണക്ഷന്‍ എടുക്കണമെങ്കില്‍ അതിനുള്ള തുക പൊതുമരാമത്ത് വകുപ്പിന് കെട്ടിവയ്ക്കണം. എന്നാല്‍ പൊതുമരാമത്ത് വകുപ്പ് യഥാസയമം റോഡ് നന്നാക്കാറില്ല.

കോട്ടയം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick