ഹോം » പ്രാദേശികം » കോട്ടയം » 

ഉയരവ്യത്യാസം അപകടകെണിയാകുന്നു

July 16, 2017

കോട്ടയം: റോഡിലെ ഉയര വ്യത്യാസം ഇരുചക്ര വാഹന യാത്രികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കെണിയാകുന്നു. പൊതുമരാമത്ത് വകുപ്പ് റോഡ് അശാസ്ത്രീയമായി നിര്‍മ്മിക്കുന്നതാണ് ഉയരവ്യത്യാസത്തിന് കാരണം. ഇത് മൂലം നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. മറ്റ് വാഹനങ്ങള്‍ ഇരുചക്ര വാഹനങ്ങളെ മറി കടക്കുമ്പോള്‍ റോഡരികിലേക്ക് ഒതുക്കാന്‍ ശ്രമിക്കും. എന്നാല്‍ നിരപ്പില്‍ നിന്ന് ഉയര്‍ന്ന് നില്‍ക്കുന്ന റോഡാണെങ്കില്‍ അപകട സാധ്യതയേറും. ഒതുക്കാന്‍ ശ്രമിക്കുമ്പോള്‍ റോഡിന്റെ ഏതെങ്കിലും വശത്തേക്ക് മറിയാനുള്ള സാധ്യത കൂടുതലാണ്.
റോഡ് പുനര്‍നിര്‍മ്മിക്കുമ്പോള്‍ ഉയരവ്യത്യാസം ഒഴിവാക്കി നിര്‍മ്മിക്കുമെന്നയായിരുന്നു പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും ഉണ്ടായില്ല. കോട്ടയം നഗരത്തിലെ ടിബി റോഡും എം.സി റോഡും അടുത്തയിടെ നിര്‍മ്മിച്ചപ്പോഴും ഉയര വ്യത്യാസം പരിഹരിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ചില ഭാഗത്ത് അര അടി റോഡിന്റെ ടാറിങ് ഉയര്‍ന്ന് നില്‍്ക്കുകയാണെന്ന് യാത്രക്കാര്‍ പറയുന്നു. രാത്രിയിലാണ് പ്രശ്‌നം കൂടുതല്‍. റോഡിന്റെ താഴ്ചയെക്കുറിച്ച് രാത്രിയില്‍ വ്യക്തത കിട്ടാത്തതിനാല്‍ ഒതുക്കുന്നത് അപകടം ക്ഷണിച്ച് വരുത്തും. ഈ പ്രശ്‌നത്തിന് ഉയരവ്യത്യാസം പരിഹരിച്ച് ശാസ്ത്രീയമായി റോഡ് നിര്‍മ്മിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Related News from Archive
Editor's Pick