ഹോം » പ്രാദേശികം » പത്തനംതിട്ട » 

ഒരിക്കലം തീരാത്ത നിര്‍മ്മാണം: ജനത്തിന് ദുരിതമായി കെഎസ്ടിപി

July 17, 2017

തിരുവല്ല: എംസി റോഡില്‍ കെഎസ്ടിപി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാസങ്ങള്‍ പിന്നിടുമ്പോഴും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല.
തിരുവല്ല രാമന്‍ചിറയ്ക്കും പെരുന്തുരുത്തിക്കുമിടയില്‍ എംസി റോഡ് പൊളിച്ചുള്ള പണികള്‍ ഇഴഞ്ഞുങ്ങുകയാണ്. കെഎസ്ടിപി ഫെബ്രുവരി രണ്ടാംവാരത്തില്‍ തുടങ്ങിയ പണികളാണ് മാസങ്ങള്‍ പിന്നിട്ടിട്ടും എങ്ങുമെത്താതെ നില്‍ക്കുന്നത്.
ഇതോടെ എംസി റോഡിലെ ഗതാഗത നിയന്തണം തിരുവല്ലയ്ക്കും ചങ്ങനാശേരിക്കുമിടയില്‍ വന്‍ വാഹനക്കുരുക്കാണു ദിനം പ്രതി സൃഷ്ടിക്കുന്നത്.
മൂന്നു മാസം കൊണ്ടു തീരേണ്ട രാമന്‍ചിറയിലെ കലുങ്കിന്റെ പണികള്‍ എട്ടു മാസമായിട്ടും പൂര്‍ത്തിയായില്ല. ഈ ഭാഗത്ത് റോഡ് താഴ്ത്തിയുള്ള പണികളും നടക്കുന്നുണ്ട്. ബിഎം ആന്‍ഡ് ബിസി നിലവാരത്തിലാണ് റോഡ് നിര്‍മാണം.
അതിനാല്‍ ടാറിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും മാസങ്ങള്‍ വേണ്ടിവരും. എംസി റോഡില്‍ മറ്റു ഭാഗങ്ങളിലെല്ലാം പണി മിക്കവാറും പൂര്‍ത്തിയായിട്ടുണ്ട്.
എന്നാല്‍ രാമന്‍ചിറയ്ക്കും പെരുന്തുരുത്തിക്കുമിടയില്‍ മാത്രമാണ് മെല്ലെപ്പോക്ക്. ഇതോടെ മഴയായാല്‍ ചെളിയും വെയിലായാല്‍ പൊടിയും കാരണം നാട്ടുകാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയിലായി.

പത്തനംതിട്ട - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick