യുവമോര്‍ച്ച സമര സഹായ സമിതി രൂപീകരിച്ചു

Sunday 16 July 2017 9:37 pm IST

പാലക്കാട്: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നേരിടുന്ന ചൂഷണങ്ങള്‍ക്കെതിരെ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ജില്ലാതല സമര സഹായ സമിതി രൂപീകരിച്ചു. ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ സമരസഹായ സമിതിയുടെ നേതൃത്വത്തില്‍ ഇടപെടലുകള്‍ നടത്തും. ബിജെപി ജില്ലാഅധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഇ.പി.നന്ദകുമാര്‍ അധ്യക്ഷതവഹിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ബാലചന്ദ്രന്‍,ആശുപത്രി യൂണിയന്‍ സെക്രട്ടറി സുധാകരന്‍,ബിജെപി ജില്ലാ സെക്രട്ടറി പി.രാജീവ് എന്നിവര്‍ സംസാരിച്ചു.വിവിധ ആശുപത്രികളിലെ നഴ്‌സുമാര്‍ യോഗത്തില്‍ പങ്കെടുത്തു. ഇ.പി.നന്ദകുമാര്‍ (ജന.കണ്‍വീനര്‍),സുധാകരന്‍,ഷൈലജ, മിനികൃഷ്ണകുമാര്‍, സിജോ ജോസ്,പി.രാജീവ്(ജോ.കണ്‍).